പെരിന്തൽമണ്ണയിലെ 'അമൃത്' കുടിവെള്ള പദ്ധതി; നഗരസഭക്ക് ലഭിച്ചത് ആവശ്യപ്പെട്ടതിന്‍റെ മൂന്നിലൊന്ന് മാത്രം

പെരിന്തൽമണ്ണ: നഗരപ്രദേശങ്ങളിൽ ശുദ്ധജല വിതരണം കാര്യക്ഷമമാക്കാൻ 2021ൽ തുടങ്ങിയ അമൃത് 2.0 പദ്ധതിയിൽ പെരിന്തൽമണ്ണ നഗരസഭക്ക് ലഭിച്ചത് ആവശ്യപ്പെട്ടതിന്‍റെ മൂന്നിലൊന്ന് തുക. 9970 വീടുകളിലേക്ക് ശുദ്ധജലമെത്തിക്കാൻ 30 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയാണ് നൽകിയത്. ഇതിലേക്ക് 10.3 കോടി രൂപ അനുവദിച്ചതോടെ 3000 വീടുകളിലേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയാറാക്കി. ലഭ്യമായ 10.3 കോടി രൂപ കൊണ്ട് അനുബന്ധ വിതരണ ശൃംഖലയും കുളിർമല, പാതായ്ക്കര എന്നിവിടങ്ങളിലെ ജലസംഭരണികളിൽനിന്ന് വെള്ളമെത്തിക്കുന്ന പൈപ്പുകളും സ്ഥാപിക്കണം. നഗരസഭയിലെ ദേശീയപാതയെ ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന ബൈപാസുകളിലെ വിതരണ ശൃംഖലയുടെ വിപുലീകരണം പൂർത്തിയാക്കണം. പദ്ധതി തുകയുടെ 50 ശതമാനമായ 5.161 കോടി രൂപയാണ് കേന്ദ്ര വിഹിതം. 37.5 ശതമാനം (3.871 കോടി രൂപ) സംസ്ഥാന വിഹിതവും 12.5 ശതമാനം (1.29 കോടി) നഗരസഭയുടെ വിഹിതവുമാണ്.

അടങ്കൽ തുകയായ പത്തുകോടിയുടെ 40 ശതമാനമായ നാലുകോടി രൂപ അവസാന ഗഡുവായി നൽകാൻ 2025 മാർച്ച് 31ന് മുമ്പ് നഗരസഭ പരിധിയിലെ മുഴുവൻ വീടുകളിലും കുടിവെള്ള പൈപ്പ് എത്തിക്കണം. നേരത്തേ കാണിച്ച 9970 വീടുകളിലാണ് പൈപ്പ് എത്തേണ്ടത്. ഇത്രയും വീടുകളിൽ വെള്ളമെത്തിക്കാൻ ആദ്യം തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 20 കോടി രൂപ കൂടി വേണം. ഇതുകണ്ടെത്താനും മറികടക്കാനും അമൃത് 2.0 പദ്ധതിയെ മറ്റു പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള മാർഗങ്ങളാണ് നഗരസഭ ആരായുന്നത്. അതേസമയം, ആദ്യം നൽകിയ എസ്റ്റിമേറ്റ് പ്രകാരമുള്ള 9970 വീടുകൾ പെരിന്തൽമണ്ണയിൽ കുടിവെള്ളം കാത്തിരിക്കുന്നില്ല. 19,120 വീടുകളാണ് താമസമുള്ളതും ഇല്ലാത്തതുമായി നഗരസഭയിലുള്ളത്. വ്യാപാര ആവശ്യത്തിന് മുറികളോ കെട്ടിടങ്ങളോ ആയി 10,075 നമ്പരുമുണ്ട്. അനുവദിച്ച പത്തുകോടി ചെലവിടണമെങ്കിൽ പോലും നഗരസഭയുടെ വിഹിതം 1.29 കോടി കണ്ടെത്തണം. തുടങ്ങിവെച്ച പദ്ധതികൾ പൂർത്തിയാക്കാൻ ഫണ്ടില്ലാതെ കഷ്ടപ്പെടുന്ന പെരിന്തൽമണ്ണ നഗരസഭക്ക് ഇത്തരം പദ്ധതികൾ ബാധ്യതയാകുകയാണ്.

കി​ഫ്ബി​യി​ൽ വെ​ള്ളം എ​ത്താ​ത്തി​ട​ങ്ങ​ളി​ലേ​ക്ക് 'അ​മൃ​തി'​ൽ​നി​ന്ന്​ വെ​ള്ളം

പെ​രി​ന്ത​ൽ​മ​ണ്ണ: 'അ​മൃ​ത് 2.0' പ​ദ്ധ​തി​യി​ൽ ന​ഗ​ര​സ​ഭ​യി​ൽ കു​ടി​വെ​ള്ള പൈ​പ്പ് നീ​ട്ടി ന​ൽ​കാ​നും ആ​ശ്ര​യി​ക്കു​ന്ന​ത് ക​ട്ടു​പ്പാ​റ​യി​ലെ അ​ർ​ബ​ൻ ജ​ല​വി​ത​ര​ണ പ​ദ്ധ​തി കി​ണ​ർ. ഈ ​പ​ദ്ധ​തി​യി​ൽ വേ​ണ്ട​ത്ര വെ​ള്ളം വി​ത​ര​ണം ന​ട​ക്കാ​ത്ത​തി​നാ​ലാ​ണ് കി​ഫ്ബി​യി​ൽ 92 കോ​ടി അ​നു​വ​ദി​ച്ച് രാ​മ​ൻ​ചാ​ടി, അ​ലീ​ഗ​ഢ് കു​ടി​വെ​ള്ള പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. ഇ​ത് പാ​തി വ​ഴി​യി​ലാ​ണ്. കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ്ഥാ​പി​ക്കു​ന്ന പൈ​പ്പ് ലൈ​നു​ക​ൾ​ക്ക് പു​റ​മെ ആ​വ​ശ്യം വ​രു​ന്ന പ്ര​വൃ​ത്തി​ക​ളും പൈ​പ്പു​ക​ളു​മാ​ണ് അ​മൃ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. നി​ല​വി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യെ​യും ഏ​ലം​കു​ളം, അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് രാ​മ​ൻ​ചാ​ടി അ​ലീ​ഗ​ഢ് പ​ദ്ധ​തി. 2020ൽ ​നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ പ​ദ്ധ​തി 2022 ജൂ​ണി​ൽ ക​മീ​ഷ​ൻ ചെ​യ്യു​മെ​ന്ന് പ്രോ​ജ​ക്ട് വി​ഭാ​ഗം പ​ല​പ്പോ​ഴാ​യി ജ​ന​ങ്ങ​ളോ​ട് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടും പ​ദ്ധ​തി പാ​തി​വ​ഴി​യി​ലാ​ണ്.

പ​ദ്ധ​തി​യി​ൽ വെ​ള്ളം കാ​ത്തി​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​യോ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളോ പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി തി​ര​ക്കാ​ത്ത​തു​കൂ​ടി​യാ​ണി​തി​ന് കാ​ര​ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.