പ​രീ​ക്ഷാ കാ​ല​ത്തും പ​വ​ർ ക​ട്ട്:ര​ക്ഷി​താ​ക്ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി കെ.​എ​സ്.​ഇ.​ബി​യി​ൽ

പ​ര​പ്പ​ന​ങ്ങാ​ടി: പ​രീ​ക്ഷാ ത​ലേ​ന്നും വൈ​ദ്യു​തി മു​ട​ങ്ങി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും കെ.​എ​സ്.​ഇ.​ബി ഓ​ഫി​സിെ​ല​ത്തി പ്ര​തി​ഷേ​ധി​ച്ചു. ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി രാ​ത്രി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത്​ പ​രി​ഹ​രി​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ച​ത്.

കു​പ്പി​വ​ള​വ്, കോ​യം​കു​ളം, നെ​ടു​വ, ഉ​ള്ള​ണം, മു​ണ്ടി​യ​ൻ കാ​വ് ഭാ​ഗ​ങ്ങ​ളി​ലെ നാ​ട്ടു​കാ​രും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്ക​മാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി 11.30ഓ​ടെ പ​ര​പ്പ​ന​ങ്ങാ​ടി കെ.​എ​സ്.​ഇ.​ബി ഓ​ഫി​സിെ​ല​ത്തി​യ​ത്. അ​സി. എ​ൻ​ജി​നീ​യ​ർ ഡോ. ​ബി​ജു​കു​മാ​ർ രാ​ത്രി ത​ന്നെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​മെ​ന്നു​റ​പ്പ് ന​ൽ​കി​യ ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ പി​രി​ഞ്ഞു​പോ​യ​ത്. സി. ​ജ​യ​ദേ​വ​ൻ, ടി. ​ശ്രീ​ധ​ര​ൻ, ശ​ശി​ധ​ര​ൻ നെ​ടു​വ, ര​വി, വേ​ണു, വി​നോ​ദ് ക​ച്ചോ​ട്ടി​ൽ, ഷി​ജു നെ​ടു​വ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Power cut during exams: Parents protest In K.S.E.B.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.