Posted On
date_range Updated On
date_range ലഡാക്കിൽ വാഹനാപകടത്തിൽ മരിച്ച സൈനികന്‍റെ കുടുംബത്തെ മർകസ് ഏറ്റെടുക്കും -കാന്തപുരം
പരപ്പനങ്ങാടി: ലഡാക്കിൽ സൈനിക ട്രക്ക് മറിഞ്ഞ് മരിച്ച പരപ്പനങ്ങാടി സ്വദേശിയായ ഹവിൽദാർ മുഹമ്മദ് ഷൈജലിന്റെ കുടുംബത്തെ മർകസ് ഏറ്റെടുത്തതായി മർകസ് സെക്രട്ടറിയും അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അറിയിച്ചു.
ഒരാൺകുട്ടിയുടെയും രണ്ട് പെൺകുട്ടികളുടെയും വിദ്യാഭ്യാസചെലവുകളും മർകസ് വഹിക്കും. ആദ്യപടിയായി കുട്ടികൾക്ക് രണ്ടായിരം രൂപയും കുടുംബത്തിന് 10,000 രൂപയും വീട് സന്ദർശിച്ച കാന്തപുരം കൈമാറി.
അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, എസ്.എം.കെ. തങ്ങൾ, നിയാസ് പുളിക്കലകത്ത്, അബ്ദുൽ ലത്വീഫ് പുളിക്കലത്ത് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.