വള്ളിക്കാപറമ്പിലെ കുരുന്നുകായികതാരങ്ങൾക്ക് തെക്കേതിൽ ഷംസുദ്ദീൻ ഫുട്ബാൾ സമ്മാനിക്കുന്നു
Posted On
date_range Updated On
date_range ഫുട്ബാൾ നൽകി, തെരഞ്ഞെടുപ്പിൽ തോറ്റിട്ടും വാക്കുപാലിച്ച് ഷംസുദ്ദീൻ
പാണ്ടിക്കാട്: തെരഞ്ഞെടുപ്പിൽ വിജയിച്ച് പഞ്ചായത്തംഗമായാൽ കുരുന്നു കായികപ്രതിഭകൾക്ക് ഫുട്ബാൾ സമ്മാനിക്കുമെന്ന വാഗ്ദാനം ഷംസുദ്ദീൻ തോറ്റിട്ടും പാലിച്ചു. പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ 19ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി വി.പി. ഷംസുദ്ദീനാണ് കുരുന്നുകൾക്ക് ഫുട്ബാൾ സമ്മാനമായി നൽകിയത്. യു.ഡി.എഫിലെ പി.ആർ. രോഹിൽനാഥിനെതിരെ മത്സരിച്ച ഇദ്ദേഹം ഒമ്പതു വോട്ടിനാണ് പരാജയപ്പെട്ടത്. ഇടതുപക്ഷത്തിന് ഔദ്യോഗികസ്ഥാനാർഥി ഇല്ലാതിരുന്ന വാർഡിൽ ഷംസുദ്ദീനായിരുന്നു പ്രധാന എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.