Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസിെൻറ ടയർപൊട്ടി യാത്രക്കാരന് പരിക്ക്
പാണ്ടിക്കാട്: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസിെൻറ പിൻചക്രം പൊട്ടി ചക്രത്തിെൻറ മുകൾഭാഗത്തെ സീറ്റിലിരുന്ന യാത്രക്കാരന് പരിക്കേറ്റു. നിലമ്പൂർ^പെരിന്തൽമണ്ണ റൂട്ടിൽ സർവിസ് നടത്തുന്ന ബസിെൻറ ചക്രം പാണ്ടിക്കാട് മരാട്ടപ്പടിയിൽവെച്ചാണ് പൊട്ടിയത്. ഞായറാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ചക്രത്തിന് മുകളിലുണ്ടായിരുന്ന തകരഭാഗം കാലിൽ തുളഞ്ഞുകയറി ആലുവ സ്വദേശിയായ അബ്ദുൽ ഖാദറിനാണ് പരിക്കേറ്റത്. ഇയാളെ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.