Posted On
date_range Updated On
date_range കേരളോത്സവത്തിന് തുടക്കം
പാണ്ടിക്കാട്: പഞ്ചായത്തുതല കേരളോത്സവം പ്രസിഡന്‍റ് ടി.കെ. റാബിയത്ത് ഉദ്ഘാടനം ചെയ്തു. 27ന് നടക്കുന്ന കലാമത്സരങ്ങളോടെ സമാപിക്കും. അത്‍ലറ്റിക് മീറ്റ് സമാപിച്ചപ്പോൾ 77 പോയന്റുകൾ നേടി ചലഞ്ചേഴ്‌സ് വെള്ളുവങ്ങാട് ഒന്നാംസ്ഥാനത്തും സെവൻ സ്റ്റാർ പുക്കൂത്ത്, എൽ.കെ.ടി തറിപ്പടി എന്നീ ക്ലബുകൾ രണ്ടാംസ്ഥാനത്തും ഉദയംകാരായ മൂന്നാംസ്ഥാനവും കരസ്തമാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എച്ച്. ഷമീം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.ആർ. രോഹിൽനാഥ്, ടി.സി. റമീസ, അംഗങ്ങളായ സുനീർ പൊറ്റയിൽ, ടി. സൈനുൽ ആബിദ്, ഹസ്‌കർ മുക്കട്ട, വി. മജീദ്, കോഓഡിനേറ്റർമാരായ പി.ടി. ശരീഫ്, ഫൈസൽ കൊപ്പത്ത്, സുജിത്ത് ചേമ്പ്രേരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.