Posted On
date_range Updated On
date_range അനധികൃത കരിങ്കൽ ഖനനം: മൂന്നുപേർ അറസ്റ്റിൽ
പാണ്ടിക്കാട്: അനധികൃത കരിങ്കൽ ഖനനവും ലൈസൻസ് ഇല്ലാതെ ജലാറ്റിൻ സ്റ്റിക്ക് അടക്കം സ്ഫോടക വസ്തുക്കൾ കൈവശം വെച്ചതുമായ കേസിൽ ബിഹാർ സ്വദേശി ഉൾപ്പെടെ മൂന്നുപേർ പാണ്ടിക്കാട് പൊലീസിന്റെ പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് പന്തലൂർ നമ്പൂതിരിക്കാട് വെച്ചാണ് ഇവർ പിടിയിലായത്.
എടത്തനാട്ടുകര ചള്ളപ്പുറത്ത് ഷാജിദ്, കൂട്ടിലങ്ങാടി സ്വദേശി കക്കാടൻ മുഹമ്മദ് മിൻഹാഷ്, ഡ്രൈവർ ബിഹാർ സ്വദേശി ജിബ്രയിൽ എന്നിവരെയാണ് പാണ്ടിക്കാട് എസ്.ഐ എസ്.കെ. പ്രിയൻ അറസ്റ്റ് ചെയ്തത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.