representational image

ബാ​ങ്കി​ൽ വ​രി​നി​ൽ​ക്ക​വേ കോ​ണി​പ്പ​ടി​യി​ൽ​ നി​ന്ന് വീ​ണ് വ​യോ​ധി​ക​ന് പ​രി​ക്ക്

പാ​ണ്ടി​ക്കാ​ട്​: ബാ​ങ്കി​ൽ വ​രി​നി​ൽ​ക്ക​വേ കോ​ണി​പ്പ​ടി​യി​ൽ നി​ന്ന് വീ​ണ് വ​യോ​ധി​ക​ന് പ​രി​ക്കേ​റ്റു. പാ​ണ്ടി​ക്കാ​ട് ടൗ​ണി​ലെ കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് ശാ​ഖ​ക്ക്​ മു​ന്നി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

പെ​ൻ​ഷ​ൻ സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​നാ​യെ​ത്തി​യ വ​ള്ളു​വ​ങ്ങാ​ട് അ​ത്താ​ണി​പ്പ​ടി സ്വ​ദേ​ശി കൈ​ത​ക്കോ​ട​ൻ അ​ബൂ​ബ​ക്ക​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വീ​തി​കു​റ​ഞ്ഞ പ​ടി​ക​ളി​ൽ കാ​ൽ​തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് വ​ള​ൻ​റി​യ​ർ​മാ​രാ​യ സി​റാ​ജ്, ഫൈ​സ​ൽ എ​ന്നി​വ​രോ​ടൊ​പ്പം സ​മീ​പ​ത്തെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

സ്ഥ​ല​പ​രി​മി​തി കാ​ര​ണം ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കി​ലേ​ക്കു​ള്ള കോ​ണി​പ്പ​ടി​യി​ലാ​ണ്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം വ​രി​നി​ൽ​ക്ക​ണ്ടി വ​രു​ന്ന​ത്.

വി​വി​ധ ക്ഷേ​മ​പെ​ൻ​ഷ​ൻ, സ്കോ​ള​ർ​ഷി​പ് മു​ത​ലാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​രു​ന്ന​വ​രു​ടെ ന​ല്ല തി​ര​ക്കാ​ണ് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ബാ​ങ്കി​ന് മു​ന്നി​ൽ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.