Posted On
date_range Updated On
date_range മുക്കുപണ്ടം പണയംവെച്ച് 1.30 ലക്ഷം തട്ടി; പ്രതി അറസ്റ്റിൽ
പാണ്ടിക്കാട്: മുക്കുപണ്ടം പണയംവെച്ച് 1,30,000 രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. തമ്പാനങ്ങാടി സ്വദേശി പട്ടാണി അബ്ദുൽ അസീസിനെയാണ് (53) പാണ്ടിക്കാട് സ്േറ്റഷൻ ഹൗസ് ഓഫിസർ അമൃതരംഗെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
2021 ഫെബ്രുവരി 10നായിരുന്നു സംഭവം. മണപ്പുറം ഫിനാൻസിെൻറ പാണ്ടിക്കാട് ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെന്നാണ് കേസ്. ഇയാൾ മറ്റൊരു കേസിൽ പൊന്നാനി സബ് ജയിലിലാണ്.
കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അടുത്തയാഴ്ച അപേക്ഷ നൽകും. എസ്.ഐ രാധാകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ നൗഷാദ്, സി.പി.ഒമാരായ ഹാരിസ് മഞ്ചേരി, ഷിംന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.