ബാ​ല സൗ​ഹൃ​ദ സം​വാ​ദ​ത്തി​ന് ടി.​വി. അ​നു​പ​മ നേ​തൃ​ത്വം

ന​ൽ​കു​ന്നു

കു​ട്ടി​ക​ളു​ടെ മി​ക​വി​നെ പ​രി​പോ​ഷി​പ്പി​ച്ച് ബാ​ലാ​വ​കാ​ശ സെ​മി​നാ​ർ

പൊ​ന്നാ​നി: കു​ട്ടി​ക​ളു​ടെ ക​ഴി​വ് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യും വൈ​ജ്ഞാ​നി​ക മി​ക​വി​നെ പ​രി​പോ​ഷി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളൊ​രു​ക്കി​യും പൊ​ന്നാ​നി​യി​ൽ ബാ​ലാ​വ​കാ​ശ സെ​മി​നാ​ർ ന​ട​ന്നു. പൊ​ന്നാ​നി മ​ണ്ഡ​ലം ബാ​ല സൗ​ഹൃ​ദ​മാ​യി മാ​റു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.

ബാ​ലാ​വ​കാ​ശ സെ​മി​നാ​റി​ൽ പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ബാ​ല​സൗ​ഹൃ​ദ പ​ദ്ധ​തി​ക​ളു​ടെ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. കു​ട്ടി​ക​ളും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ലെ സം​വാ​ദ​ത്തി​ന് പ​ട്ടി​ക​ജാ​തി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ടി.​വി. അ​നു​പ​മ നേ​തൃ​ത്വം ന​ൽ​കി.

ബാ​ല​സൗ​ഹൃ​ദ കേ​ര​ളം എ​ന്ത് എ​ങ്ങ​നെ എ​ന്ന വി​ഷ​യ​ത്തി​ൽ സി.​വി. ജ​യ​കു​മാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡെ​മോ​ക്രാ​റ്റി​ക് പാ​ര​ൻ​റി​ങ് എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​മോ​ഹ​ൻ​റോ​യ് ക്ലാ​സ്സെ​ടു​ത്തു. ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും കു​ട്ടി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ബാ​ലാ​വ​കാ​ശ സം​ഗ​മ​വും ന​ട​ന്നു. ബാ​ല​സൗ​ഹൃ​ദ പ​ദ്ധ​തി രൂ​പ​രേ​ഖ​യു​ടെ അ​വ​ത​ര​ണം ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ അം​ഗം സി. ​വി​ജ​യ​കു​മാ​ർ ന​ട​ത്തി.

Tags:    
News Summary - Nurturing the excellence of children Child Rights Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.