വായനവാരാചരണം

വായന ദിനാചരണം കരുളായി: പുള്ളിയിൽ ഗവ. യു.പി സ്കൂളിൽ വായനവാരാചരണത്തിൽ റിട്ട. അധ്യാപകൻ പി.കെ. ശ്രീകുമാർ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ കെ.വി. ജയകുമാർ സന്ദേശം നൽകി. കരുളായി: പിലാക്കോട്ടുപാടം ഓര്‍ഫനേജ് ഇംഗ്ലീഷ് ഹൈസ്കൂളില്‍ സാഹിത്യകാരന്‍ നൗഷാദ് പുഞ്ച ഉദ്ഘാടനം ചെയ്തു. കരുളായി മേഖലയിലെ എഴുത്തുകാരെ ആദരിച്ചു. വിദ്യാർഥികള്‍ തയാറാക്കിയ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. ഉപപ്രധാനാധ്യാപകൻ സി. ജമാല്‍ അധ്യക്ഷത വഹിച്ചു. പൂക്കോട്ടുംപാടം: പീപ്പിൾസ് വായനശാലയിൽ ചിത്രകാരൻ വി.പി. ഇസ്ഹാഖ് വായനാദിന സന്ദേശ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. സി. രാജീവ് അധ്യക്ഷത വഹിച്ചു. പൂക്കോട്ടുംപാടം: ഗുഡ്​വിൽ സ്കൂളിൽ കവിയും ജില്ല ലൈബ്രറി കൗൺസിൽ അംഗവുമായ എൻ.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം പുറത്തിറക്കിയ പി.എൻ. പണിക്കർ ഡോക്യുമെന്ററി പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ പി.കെ. ബിന്ദു സന്ദേശം നൽകി. ഫോട്ടോppm1 പൂക്കോട്ടുംപാടം പീപ്പിൾസ് വായനശാലയിൽ ചിത്രകാരൻ വി.പി. ഇസ്ഹാഖ് വായനാദിന സന്ദേശ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ppm2 ഗുഡ്​വിൽ ഇംഗ്ലീഷ് സ്കൂളിൽ എൻ.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.