അനുമോദിച്ചു

കിഴിശ്ശേരി: എസ്.എസ്.എഫ് ഒഡിഷയിലെ കട്ടക്കില്‍ നടത്തിയ സീനിയര്‍ ഖുര്‍ആന്‍ ദേശീയ മത്സരത്തില്‍ ഒന്നാം റാങ്ക് നേടിയ കിഴിശ്ശേരി സ്വദേശി ഹാഫിള് മുഹമ്മദ് മിദ്‌ലാജിനെ കേരള മുസ്​ലിം ജമാഅത്ത് കുഴിമണ്ണ സര്‍ക്കിള്‍ കമ്മിറ്റി . സോണ്‍ സെക്രട്ടറി കെ. രായില്‍ കുട്ടി ഹാജി ഉപഹാരം നല്‍കി. മഅ്ദിന്‍ അക്കാദമി ദഅ്​വാ മുദരിസ് അബൂശാക്കിര്‍ എം.പി. സുലൈമാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സോണ്‍ ജനറല്‍ സെക്രട്ടറി പി. സുലൈമാന്‍ മുസ്​ലിയാര്‍, ഭാരവാഹികളായ കെ. രായീന്‍ കുട്ടി ഹാജി, പി.കെ. റഷീദ് ഹാജി മുണ്ടംപറമ്പ്, മഹ്ബൂബ് മാസ്റ്റര്‍ കുഴിഞ്ഞളം, മുഹമ്മദ് ബാഖവി, എം.പി. റഊഫ്, അബൂബക്കര്‍ കാരാട്ടുപറമ്പ്, മുഹമ്മദ് ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.