MP പുറമണ്ണൂരിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് തുടക്കം

പുറമണ്ണൂരിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് തുടക്കം പുറമണ്ണൂർ: കുടുംബങ്ങളെ വിഷരഹിത ഭക്ഷ്യോൽപാദനത്തിൽ പങ്കാളികളാക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക്​ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ പുറമണ്ണൂരിലെ ആറ്, ഏഴ് വാർഡുകളിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി വാർഡ്തല സമിതി രൂപവത്കരണവും വാർഡിലെ ഇരുനൂറോളം കുടുംബങ്ങൾക്ക് പച്ചക്കറിവിത്ത് വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷൻ വി.ടി. അമീർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജസീന അധ്യക്ഷത വഹിച്ചു. അസി. കൃഷി ഓഫിസർ സജിത്ത്, ഹമീദ്, ടി.പി. ഹംസ എന്നിവർ സംസാരിച്ചു. അധ്യാപകർ, ആശ വളന്‍റിയർമാർ, കുടുംബശ്രീ എ.ഡി.എസ്, എൻ.ആർ.ജി.എസ് തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു. MP VNCY 2 VT Ameer.jpg പുറമണ്ണൂരിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായ പച്ചക്കറി വിത്ത്​ വിതരണോദ്ഘാടനം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷൻ വി.ടി. അമീർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.