പന്തലൂർ ജി.എം.എൽ.പി സ്കൂളിൽ നടന്ന ‘കഥകളുടെ ലോകത്ത് പാടിപ്പറക്കാം’ സാഹിത്യ ശിൽപ്പശാലയിൽ ബാലസാഹിത്യകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ക്ലാസെടുക്കുന്നു

ഭാവനയുടെ ലോകത്ത് ‘പാടിപ്പറന്ന്’ സാഹിത്യ ശിൽപ്പശാല

മഞ്ചേരി: കഥകളുടെയും കവിതകളുടെയും ലോകത്ത് ആറാടി സാഹിത്യ ശിൽപ്പശാല. പന്തലൂർ ജി.എം.എൽ.പി സ്കൂളിൽ നടന്ന ‘കഥകളുടെ ലോകത്ത് പാടിപ്പറക്കാം’ സാഹിത്യ ശിൽപ്പശാലയാണ് കുട്ടികൾക്ക് നവ്യാനുഭമായത്. വിശ്വസാഹിത്യത്തിലെ രചനകളടക്കം പരിചയപ്പെടുത്തിയ ക്യാമ്പിൽ കുട്ടികൾ സ്വന്തമായി കഥകളും കവിതകളും രൂപപ്പെടുത്തി. ബാലസാഹിത്യകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ക്യാമ്പ് നയിച്ചു.

പന്തലൂർ വില്ലേജിലെ വിവിധ അങ്കൻവാടികളിലെ വിദ്യാർഥികൾക്കായി ‘നിറച്ചാർത്ത്’ കളറിംഗ് മത്സരം എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. 80ലേറെ കുരുന്നുകൾ പ​ങ്കെടുത്ത മത്സരത്തിൽ അഫ്ര സയാൻ (റോസ് ഗാർഡൻ), റിസ ഫാത്തിമ (തെക്കുമ്പാട് അംഗൻവാടി), ഫാത്തിമ ഐഫ (റോസ് ഗാർഡൻ) എന്നിവർ വിജയികളായി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗം ഒ.ടി. അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഒ.ടി. മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ഇ. ലല്ലി ടീച്ചർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ.പി. മീര ടീച്ചർ സ്വാഗതവും വി. അർച്ചന നന്ദിയും പറഞ്ഞു. കെ. അബൂബക്കർ സിദ്ദീഖ്, കെ.പി. ജംഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - 'Padi Parannu' Literary Workshop in Pantalur GMLP School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.