മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ വെൻറിലേറ്റർ ലഭ്യമാകാത്തതിനെ തുടർന്ന് കോവിഡ് ബാധിതയായ വയോധിക മരിച്ചെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ രണ്ടംഗ കമീഷനെ നിയോഗിച്ചു. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ഷീന ലാൽ, ഡോ.ഇ. അഫ്സൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.പി. ശശി എന്നിവരുടെ നിർദേശപ്രകാരമാണിത്.
അന്നേ ദിവസം രാത്രി ഷിഫ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍, ചികില്‍ത്സ വിഭാഗങ്ങളുടെ മേധാവികള്‍ എന്നിവരില്‍ നിന്ന് സംഘം മൊഴിയെടുത്തു. രോഗിയെ മടക്കി അയക്കേണ്ട സാഹചര്യം ആശുപത്രിയില്‍ ഇല്ല. 46 വെൻറിലേറ്ററുകളാണ് ആശുപത്രിയില്‍ ക്രമീകരിച്ചത്.
തിങ്കളാഴ്ച ഇതില്‍ ഏറെയും ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മെഡിക്കൽ കോളജിന് പുറത്ത് ആംബുലൻസ് നിർത്തി കാര്യങ്ങൾ അന്വേഷിക്കുക മാത്രമാണ് ചെയ്തെതന്നും അധികൃതരോട് മറ്റുള്ള കാര്യങ്ങൾ അന്വേഷിച്ചിട്ടില്ലെന്നും ഡി.എം.ഒ പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് വ്യാഴാഴ്ച ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കും. കുറ്റക്കാരെന്ന് കണ്ടാല്‍ നടപടിയുണ്ടാകുമെന്നും സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാര്‍ പറഞ്ഞു.
മരിച്ച വയോധികയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടില്ലെന്നും മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്നും സൂപ്രണ്ട് ഡോ. നന്ദകുമാർ പറഞ്ഞു. മരണപ്പെട്ട രോഗി ആശുപത്രിയിൽ വന്നിട്ടുണ്ടോ റഫർ ചെയ്തത് ആരാണ്, സ്വന്തം ഇഷ്ടപ്രകാരമാണോ പോയത്, അന്നേ ദിവസത്തെ സൗകര്യങ്ങൾ എന്നിവ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച രാത്രി 11നാണ് രോഗിയെ മഞ്ചേരിയില്‍ എത്തിച്ചത്. ഇവിടെ വെൻറിലേറ്റര്‍ ഇല്ലെന്ന് പറഞ്ഞ് അത്യാഹിത വിഭാഗത്തില്‍ നിന്ന് മടക്കി വിടുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.