കോട്ടക്കൽ: കലയുടെ കോട്ട ഒരുക്കി ജില്ല സ്കൂൾ കലോത്സവത്തിന് തുടക്കം. ആദ്യ ദിനം ഒമ്പതോടെത്തന്നെ വേദികൾ ഉണർന്നു. വേദി ഒന്നിൽ നടന്ന ചാക്യാർകൂത്തിലൂടെ സംസ്ഥാനത്തേക്ക് യോഗ്യത നേടിയ പാർഥിവ് അമ്പാടിയാണ് കലോത്സവത്തിലെ ആദ്യ വിജയി. ഓട്ടന്തുള്ളൽ, നങ്ങ്യാർകൂത്ത്, പൂരക്കളി, പരിചമുട്ട്, യക്ഷഗാനം, കേരളനടനം, കഥകളി സംഗീതം, ബാൻഡ് മേളം, കഥകളി ഇനങ്ങളും രചന മത്സരങ്ങളും നടന്നു. തിങ്കളാഴ്ച ചിത്രരചനയും കവിത രചനയും ഉപന്യാസ മത്സരങ്ങളും നടക്കും. മേളയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളും തിങ്കളാഴ്ച വൈകീട്ടോടെ നടക്കും. ആദ്യ ദിവസംതന്നെ ഭേദപ്പെട്ട തിരക്കാണ് വേദികളിലെല്ലാം അനുഭവപ്പെട്ടത്. വൈകീട്ടോടെ വലിയ ജനപങ്കാളിത്തവുമുണ്ടായി. വരുന്ന ദിവസങ്ങളിൽ കൂടുതൽ മേളയിലേക്ക് കടന്നുവരുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.
മത്സരങ്ങൾ കൃത്യസമയത്ത് ആരംഭിക്കാൻ കഴിഞ്ഞത് സംഘാടക സമിതിക്ക് നേട്ടമായി. മത്സരങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ജില്ല വിദ്യാഭ്യാസ ഉപ ഡറക്ടർ കെ.പി. രമേഷ് കുമാറിന്റെ പ്രത്യേക നിർദേശമുണ്ടായിരുന്നു. ആദ്യദിനം കൊടിയിറങ്ങുമ്പോൾ എച്ച്.എസ്.എസിൽ വേങ്ങരയും ഹയർ സെക്കൻഡറി വിഭാഗത്തിൽ വണ്ടൂർ ഉപജില്ലയുമാണ് മുന്നിൽ.
പോയന്റ് നില
ഹാൾ 1
ഹാൾ 2
ഹാൾ 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.