മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് മുന്നോടിയായുള്ള സാംസ്കാരിക
ഘോഷയാത്ര പൂക്കോട്ടൂര്‍ അറവങ്കരയില് പി. ഉബൈദുല്ല എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു
പൂക്കോട്ടൂര്‍: മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള കേരളോത്സവത്തിന് സാംസ്കാരിക ഘോഷയാത്രയോടെ പൂക്കോട്ടൂരില്‍ തുടക്കമായി. ആറ് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നായി പഞ്ചായത്തുതല മത്സരങ്ങളില്‍ വിജയികളായ ആയിരത്തോളം പ്രതിഭകളാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് ഞായറാഴ്ച അത്ലറ്റിക്സ് മത്സരങ്ങള്‍ നടന്നു. വിവിധ ഗെയിംസ് ഇനങ്ങളും പുരോഗമിക്കുകയാണ്. കലാമത്സരങ്ങള്‍ 15ന് പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍
നടക്കും.
അറവങ്കരയിലെ പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനുമുന്നില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര പി. ഉബൈദുല്ല എം.എല്‍.എ ഫ്ലാഗ് ഓഫ്
ചെയ്തു.
വാദ്യമേളങ്ങളുടേയും കലാരൂപങ്ങളുടേയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ യുവാക്കളടക്കം നിരവധിപേര്‍ പങ്കെടുത്തു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്, ഉപാധ്യക്ഷ റജുല പെലത്തൊടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡോട്ട് ചന്ദ്രന് ആനക്കയം, റാബിയ ചോലക്കല്‍, മറ്റ് ജന പ്രതിനിധികളും സംഘട പ്രതിനിധികളുമായ സലീന ടീച്ചര്‍, സുബൈദ മുസ്ലിയാരകത്ത്, പ്രകാശന് നീണ്ടാരത്തിങ്ങല്‍, പി. സഫിയ, പി.ബി. അബ്ദുല്‍ ബഷിര്‍, കെ.എം. മുഹമ്മദാലി മാസ്റ്റര്‍, മുഹ്സിനത്ത് അബ്ബാസ്, എം.ടി. അബ്ദുല്‍ ബഷീര്‍, ജലീല്‍ മാസ്റ്റര്‍, റാബിയ കുഞ്ഞിമുഹമ്മദ്, സുലൈഖ, എ.കെ. മെഹനാസ്, ആഷിഫ തസ്നി, ഫായിസ മുഹമ്മദ് റാഫി, പി.എ. സലാം, കെ. ഇസ്മായില്‍ മാസ്റ്റര്‍, പി.കെ. ഖമറുന്നീസ, എം.ടി. അലി, ആശ ബാബു, നവാസ് പുല്ലാര, ബൈജു കറുത്തേടത്ത്, എം.ടി. മുഹമ്മദലി മാസ്റ്റര്‍, കെ. മന്‍സൂര്‍, കെ. അസീസ് മാസ്റ്റര്‍, ബ്ലോക്ക് യൂത്ത് കോഓഡിനേറ്റര്‍മാരായ ആഷിഖ് പൂക്കോട്ടൂര്‍, എന്‍.കെ. റിയാസുദ്ദീന്‍, കെ. നവാഫ്, ഷഫീഖ് മന്നത്തൊടി, കെ. റഹീസ്, നിഷാദ് മൂച്ചിക്കല്‍, അന്‍വര്‍, സാബിത്ത് അറവങ്കര, ശിഹാബ് ആലുങ്ങപ്പൊറ്റ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.