ആകാശ്​ മാധവൻ

പൊക്കമില്ലായ്​മയാണ്​ ആകാശി​െൻറ പൊക്കം

പൊക്കമില്ലായ്​മയാണെ​െൻറ പൊക്കം എന്ന കുഞ്ഞുണ്ണി മാഷുടെ വരികൾ അന്വർഥമാക്കുന്ന സ്​ഥാനാർഥിയുണ്ട്​ മേലാറ്റൂർ ഗ്രാമപഞ്ചായത്തിൽ. പൊക്കം കുറഞ്ഞവരുടെ ലോക ഡ്വാർഫ്​ ഒളിമ്പിക്​സിൽ ഇന്ത്യക്ക്​ വേണ്ടി മെഡലുകൾ നേടിയ ആകാശ്​ മാധവൻ.​

ഇത്തവണ 15ാം വാർഡിൽനിന്ന്​ എൻ.ഡി.എ സ്വതന്ത്ര സ്​ഥാനാർഥിയായാണ്​ ഗോദയിലിറങ്ങിയിരിക്കുന്നത്​. 31കാരനായ ആകാശ്​ സംസ്​ഥാനത്തെ ഏറ്റവും ഉയരം കുറഞ്ഞ സ്​ഥാനാർഥിയാണ്​. കാഴ്​ചയിൽ ചെറുതെങ്കിലും നേട്ടങ്ങൾ വലുതാണ്​. 2013ൽ അമേരിക്കയിൽ നടന്ന ഒളിമ്പിക്​സിൽ ഷോട്​പുട്ടിൽ വെള്ളിയും ഡിസ്​കസ്​ത്രോയിൽ വെങ്കലവും നേടി​.

2017ൽ കാനഡയിൽ നടന്ന ഒളിമ്പിക്​സിൽ ജാവലിങ്​ ത്രോയിൽ ​െവങ്കലം നേടി. ഇന്ത്യക്ക്​ വേണ്ടി മറ്റു കായികമേളകളിൽ നിരവധി മെഡലുകളും ലഭിച്ചിട്ടുണ്ട്​. പൊക്കമില്ലാത്തവർക്ക്​ ജനങ്ങളെ സേവിക്കാനുള്ള കഴിവുണ്ടെന്നും അത്​ ബോധ്യപ്പെടുത്തുകയാണ്​ ലക്ഷ്യമെന്നും ആകാശ്​ മാധവൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.