സുഹ്റാ​ബി

സുഹ്റാ​ബി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ്

മ​ക്ക​ര​പ്പ​റ​മ്പ്: പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ പു​തി​യ പ്ര​സി​ഡ​ൻ​റാ​യി സു​ഹ്​​റാ​ബി കാ​വു​ങ്ങ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ചോ​ല​ക്ക​ൽ കോ​യ ക​ഴി​ഞ്ഞ ജൂ​ൺ 21ന് ​മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. നി​ല​വി​ൽ പ​ഞ്ചാ​യ​ത്ത്​ വൈ​സ് പ്ര​സി​ഡ​ൻ​റാ​ണ്​ സു​ഹ്റാ​ബി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ര​ണാ​ധി​കാ​രി മു​മ്പാ​കെ ഇ​വ​ർ ചു​മ​ത​​ല​യേ​റ്റു.

പ്ര​സി​ഡ​ൻ​റി​നെ തീ​രു​മാ​നി​ച്ച​തി​നെ​ചൊ​ല്ലി യൂ​ത്ത്​ ലീ​ഗ്​ ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത്​ ഹാ​ളി​ൽ മു​സ്​​ലിം ലീ​ഗ്​ നേ​താ​ക്ക​ളെ പൂ​ട്ടി​യി​ട്ടി​രു​ന്നു. സു​ഹ്‌​റാ​ബി കാ​വു​ങ്ങ​ലി​നെ പ്ര​സി​ഡ​ൻ​റ്​ ആ​ക്ക​ണ​മെ​ന്നാ​ണ്​ ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തി​ങ്ക​ളാ​ഴ്ച ജി​ല്ല സെ​ക്ര​ട്ട​റി ഉ​മ്മ​ര്‍ അ​റ​ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് പ്ര​സി​ൻ​റ്, മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍, പ​ഞ്ചാ​യ​ത്തി​ലെ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ർ ലീ​ഗ് ഓ​ഫി​സി​ൽ യോ​ഗം ചേ​രു​ന്ന​തി​നി​ടെ​യാ​ണ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ഓ​ഫി​സ് പൂ​ട്ടി​യി​ട്ട​ത്. യൂ​ത്ത്‌ ലീ​ഗ് പ്ര​തി​നി​ധി​യെ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത് മ​ന​പ്പൂ​ർ​വം ഒ​ഴി​വാ​ക്കി​യെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ജ​ന​റ​ല്‍ സീ​റ്റി​ല്‍ വ​നി​ത​യെ പ്ര​സി​ഡ​ൻ​റ്​ ആ​ക്കേ​ണ്ട​തി​ല്ലെ​ന്നും യു​വാ​ക്ക​ള്‍ക്ക് പ​രി​ഗ​ണ​ന ന​ല്‍ക​ണ​മെ​ന്നു​മാ​യി​രു​ന്നു യൂ​ത്ത്‌ ലീ​ഗ് ആ​വ​ശ്യം. ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ്​ ബോ​ർ​ഡ്​ യോ​ഗം ചൊ​വ്വാ​ഴ്​​ച​യി​ലേ​ക്ക്​ മാ​റ്റി​യ​ത്. പു​തി​യ തീ​രു​മാ​ന​ത്തി​ലും യൂ​ത്ത് ​ലീ​ഗി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്​ അ​മ​ർ​ഷ​മു​ണ്ട്. 13 വാ​ർ​ഡു​ക​ളി​ൽ മു​സ്​​ലിം ലീ​ഗി​ന് ഒ​മ്പ​തും എ​ൽ.​ഡി.​എ​ഫി​ന് ഒ​ന്നും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​ക്ക് ര​ണ്ടും മെം​ബ​ർ​മാ​രാ​ണു​ള്ള​ത്.

Tags:    
News Summary - Suhrabi Makkarapparambu Panchayat President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.