തെഫ്റ്റ് അലാറം എന്ന സുരക്ഷ ഉപകരണം

മോഷണം പതിവ്; വീടുകളിൽ അലാറം സ്ഥാപിക്കുന്നു

കുറ്റിപ്പുറം: മോഷണങ്ങൾ പതിവാകുന്ന കുറ്റിപ്പുറം സ്റ്റേഷൻ പരിധിയിലെ വീടുകളിൽ തെഫ്റ്റ് അലാറം സൗജന്യമായി സ്ഥാപിച്ച് നൽകാൻ ഒരുങ്ങി കുറ്റിപ്പുറം പൊലീസ്. ദിവസങ്ങളോളം വീട് പൂട്ടി പോകുന്നവർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചാൽ സൗജന്യമായി ഉപകരണം സ്ഥാപിച്ച് നൽകും.

അലാറം സ്ഥാപിച്ച വീട്ടിൽ ആരെങ്കിലും അതിക്രമിച്ച് കയറിയാൽ പൊലീസ് സ്റ്റേഷനിലും ഉടമയുടെയും അയവാസിയുടെയും മൊബൈലിലേക്കും അറിയിപ്പ് വരും.

മോഷണത്തനിനെതിരെ ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തിലാണ് പൊലീസ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ മൂന്ന് വീടുകൾ കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തിയിരുന്നു. ഇതിനു പുറമെ സമീപ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി മോഷണങ്ങളും അരങ്ങേറിയ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാൻ പൊലീസ് തിരുമാനിച്ചത്.

Tags:    
News Summary - Theft in kuttippuram; Alarms are installed in homes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.