താജുദ്ദീന്
കുറ്റിപ്പുറം: കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നയാൾ പൊലീസ് പിടിയില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശിയും കുറ്റിപ്പുറം മൂടാലിലെ താമസക്കാരനുമായ തോട്ടത്തില്‍ താജുദ്ദീനെയാണ് (65) കുറ്റിപ്പുറം എസ്.ഐ ഇ.എ. അരവിന്ദെൻറ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുറ്റിപ്പുറം പൊലീസിെൻറ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ കുറ്റിപ്പുറം, മൂടാല്‍, പള്ളിപ്പടി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്പന നടത്തിവരുന്നത്. പൊലീസിെൻറയും എക്സൈസ് വകുപ്പിെൻറയും കേസുകളില്‍ പ്രതികൂടിയാണ്. മൂടാലില്നിന്ന് ആദ്യ വിവാഹം കഴിച്ച പ്രതി പിന്നീട് വയനാട്ട് നിന്ന് രണ്ടാമതും വിവാഹം കഴിച്ചു. വയനാട്ടില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കുറ്റിപ്പുറത്ത് എത്തിക്കുന്നതെന്നാണ് പൊലീസ് നിഗമനം.
കുട്ടികളില്‍ കഞ്ചാവ് എത്തിക്കുന്ന മൂന്നംഗ സംഘത്തെ കഴിഞ്ഞ ദിവസം തവനൂരില്‍നിന്ന് പൊലീസ് പിടികൂടിയിരുന്നു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വലിയ രീതിയില്‍ കഞ്ചാവ് കൈമാറ്റം ചെയ്യപ്പെടുന്നതായും ശക്തമായ പരിശോധനകള്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.