കാവനൂരിൽ ‘അക്ഷര മിഠായി’ ഉദ്ഘാടനം ചെയ്ത് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ സംസാരിക്കുന്നു
കാവനൂർ: കാവനൂർ പഞ്ചായത്തിലെ വിദ്യാർഥികളുടെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള അക്ഷര മിഠായി പദ്ധതിക്ക് തുടക്കമായി. കോവിഡ് കാലത്തെ ഓൺലൈൻ പഠനംമൂലം നിരവധി വിദ്യാർഥികൾക്കാണ് കൃത്യമായ ക്ലാസുകൾ ലഭിക്കാതെപോയത്. ഇതുമൂലം എൽ.പി, യു.പി വിദ്യാർഥികളിലുണ്ടായ പഠന പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് ‘അക്ഷര മിഠായി’ നടപ്പാക്കുന്നത്. 13 സ്കൂളുകളിൽ പ്രത്യേക പരീക്ഷ നടത്തി 500ഓളം വിദ്യാർഥികളെ പദ്ധതിയുടെ ഭാഗമാക്കി. വിദ്യാഭ്യാസ വിദഗ്ധരടക്കമുള്ളവരടങ്ങുന്ന വിദഗ്ധ സമിതിയൊരുക്കിയ പ്രത്യേക പഠന രീതിയാണ് ഇവർക്കായി നടപ്പാക്കുക. വിദ്യാർഥികളുടെ മികവ് ഉറപ്പാക്കാൻ വർഷങ്ങൾ നീളുന്ന പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. പ്രത്യേകം അധ്യാപകരെ കണ്ടെത്തി ഓരോ ദിവസവും പ്രത്യേക ക്ലാസുകൾ നൽകും. ഇതിനായി ഏകദേശം 11 ലക്ഷം രൂപ പഞ്ചായത്ത് മാറ്റിവെച്ചിട്ടുണ്ട്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പദ്ധതി ഉദ്ഘാടനം ചെയ്തു. കാവനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് അംഗം റൈഹാനത് കുറുമാടൻ, അരീക്കോട് ബ്ലോക്ക് അംഗങ്ങളായ ഇ.പി. മുജീബ്, അബ്ദുറഹ്മാൻ, വിദ്യാഭ്യാസ -ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിത രാജൻ, വാർഡ് അംഗങ്ങളായ ഫൗസിയ പനോളി, ഷൈനി രാജൻ, സിന്ധു, അഷ്റഫ് മഞ്ചേരി, സുനിത കുമാരി, ഷഹർബാൻ ശരീഫ്, സുബൈദ, ദിവ്യ രതീഷ്, വി. രാമചന്ദ്രൻ, ഷാഹിന, അരീക്കോട് എ.ഇ.ഒ മുഹമ്മദ് കോയ, നിർവഹണ ഉദ്യോഗസ്ഥൻ അസീസ് ഇല്ലക്കണ്ടി, രാജേഷ്, സന്തോഷ് ബേബി മാസ്റ്റർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.