സെക്രട്ടറിയെ പൂട്ടിയിട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെള്ളിയാഴ്​ച രാത്രി പഞ്ചായത്ത് ഓഫിസ് മുറ്റത്ത് ധർണ നടത്തുന്നു

വോട്ടർപട്ടികയിൽ അപാകത; സെക്രട്ടറിയെ പൂട്ടിയിട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ

കരുവാരകുണ്ട്: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ പൂട്ടിയിട്ടു.

സി.പി.എം പ്രവർത്തകരെ ഹിയറിങ് പോലും അറിയിക്കാതെ പട്ടികയിൽനിന്ന് നീക്കിയതായും ചിലരെ ആക്ഷേപം പോലുമില്ലാതെ വെട്ടിയതായും പ്രതിഷേധക്കാർ പറഞ്ഞു. അതേസമയം, നാട്ടിലില്ലാത്ത മറ്റു ചിലരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ഇതേതുടർന്നാണ് വെള്ളിയാഴ്​ച വൈകുന്നേരത്തോടെ സെക്രട്ടറിയെ ഓഫിസിലിട്ട് പൂട്ടി പ്രവർത്തകർ ഓഫിസ് മുറ്റത്ത് ധർണ നടത്തിയത്. രാത്രിയോടെ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.

ഡി.ഡി.പി, ഡെപ്യൂട്ടി കലക്​ടർ എന്നിവർക്ക് പരാതിയും നൽകി. ഡി.വൈ.എഫ്.ഐ മേഖല ഭാരവാഹികളായ സി. അനസ്, ടി. ആഷിഖ്, വി.പി. വിപിൻ, അനന്തു, എം. സജാദ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Inaccuracies in voter list; DYFI locked panchayat secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.