മൈലമ്പാറയിൽ കാട്ടാന നശിപ്പിച്ച കൃഷിയിടത്തിൽ സുലോചന

മൈലമ്പാറയിൽ കാട്ടാന കൃഷി നശിപ്പിച്ചു

കരുളായി: താഴെ മൈലമ്പാറയിൽ കാട്ടാനകളിറക്കി കാർഷിക വിളകൾ നശിപ്പിച്ചു. ചിരങ്ങാംതോട് മുറിച്ച് കടന്ന് ജനവാസ മേഖലയിലേക്കെത്തിയ കാട്ടാന കൂട്ടമാണ് വ്യാപകമായി കൃഷിനശിപ്പിച്ചത്.

വെള്ളിയാഴ്ച രാത്രി പ​േത്താടെ തെക്കേമുണ്ട ഭാഗത്തേക്ക് നീങ്ങിയ കാട്ടനകൾ കാര്‍ഷിക വിളകളായ തെങ്ങ്, വാഴ എന്നിവ ഭക്ഷിച്ച് കൊണ്ടിരിക്കെ വനംവകുപ്പ് വാച്ചര്‍മാരെത്തി പടക്കം പൊട്ടിച്ച് കാട്ടിലേക്ക് കയറ്റിയിരുന്നു.

എന്നാല്‍, ഒരുആനയെ മാത്രമാണ് വനപാലകര്‍ കണ്ടത്. ഈ ആന കാട്ടിലേക്ക് കയറിയെങ്കിലും മറ്റൊരു ആന മൈലമ്പാറ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു.

ഇതിനിടെയില്‍ നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിച്ചു. കാരക്കുളം വരെയെത്തിയ ആന മണിപറമ്പില്‍ സുലോചനയുടെ വാഴകളും പുല്‍കൃഷികളും ഭക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്തു.

പുലര്‍ച്ച നാലുമണിയോടെ താഴെ മൈലമ്പാറ വഴിയാണ് കാട്ടിലേക്ക് മടങ്ങിയത്. ഇതിനിടയില്‍ ടാപ്പിങ്ങിന് പോയ തൊഴിലാളികള്‍ ആനയുടെ മുന്നില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്തു. നാരായണന്‍ എന്നയാളുടെ സ്ഥലം പാടത്തിനെടുത്താണ് സുലോചന കൃഷിയിറക്കിയിരുന്നത്.

Tags:    
News Summary - wild elephant destroyed crops in mylampara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.