Posted On
date_range Updated On
date_range കൽപകഞ്ചേരിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കൽപകഞ്ചേരി: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. താനാളൂർ സ്വദേശി ഒരിക്കലപ്പറമ്പിൽ ഫഹദ് മോനെയാണ് (36) കൽപകഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ. നൗഫൽ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് കടുങ്ങാത്തുകുണ്ട് മാമ്പ്രയിലാണ് പ്രതിയെ പിടികൂടിയത്. നാല് ഗ്രാം എം.ഡി.എം.എയും 8.5 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ലഹരികടത്ത് സംഘത്തിലെ കണ്ണിയായ ഇയാൾക്ക് എം.ഡി.എം.എ എത്തിക്കുന്നവരെപ്പറ്റി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
പൊലീസുദ്യോഗസ്ഥരായ തോമസ്, ജിജോ, സുരേഷ്, വിനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.