Posted On
date_range Updated On
date_range പള്ളി വൃത്തിയാക്കാൻ വള്ളിക്കുട്ടി ഇനി വരില്ല
കൽപകഞ്ചേരി: പഞ്ചായത്തിലെ പറവന്നൂർ തൻവീറുൽ മുസ്ലിമീൻ സംഘത്തിന് കീഴിലുള്ള കന്മനം പാറക്കൽ മസ്ജിദുൽ മുജാഹിദീൻ വൃത്തിയാക്കാൻ വള്ളിക്കുട്ടി ഇനി വരില്ല.
പരേതനായ കണ്ണാഞ്ചേരി പറമ്പിൽ വേലായുധെൻറ ഭാര്യ വള്ളിക്കുട്ടി (90) തിങ്കളാഴ്ച നിര്യാതയായി.
മസ്ജിദിന് സമീപം താമസിച്ചിരുന്ന വള്ളിക്കുട്ടി ആരുടെയും പ്രേരണയില്ലാതെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു എന്നും മസ്ജിദ് പരിസരം വൃത്തിയാക്കാനെത്തിയിരുന്നത്.
ഇവിടെ നമസ്കാരത്തിനെത്തുന്നവർക്ക് പരിചിതമായ ആ മുഖം ഇനി കാണില്ല. അനാരോഗ്യം വകവെക്കാതെയായിരുന്നു പള്ളി പരിസരം മുഴുവൻ അടിച്ച് വൃത്തിയാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.