വളവന്നൂർ അൻസാർ

അവാർഡ് നേട്ടവുമായി വളവന്നൂർ അൻസാർ

ക​ൽ​പ​ക​ഞ്ചേ​രി: കോ​വി​ഡ് കാ​ല​ത്ത് ഓ​ൺ​ലൈ​ൻ ഓ​ഫ് ലൈ​ൻ രം​ഗ​ങ്ങ​ളി​ലെ സേ​വ​ന മി​ക​വി​ന് കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി​ക്ക് കീ​ഴി​ലെ മി​ക​ച്ച എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ, മി​ക​ച്ച യൂ​നി​റ്റ് എ​ന്നീ പു​ര​സ്ക്കാ​ര​ങ്ങ​ൾ​ക്ക് വ​ള​വ​ന്നൂ​ർ അ​ൻ​സാ​ർ അ​റ​ബി​ക് കോ​ള​ജ് എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ ഡോ. ​സി. മു​ഹ​മ്മ​ദ് റാ​ഫി​യും 177 ന​മ്പ​ർ യൂ​നി​റ്റും അ​ർ​ഹ​രാ​യി.

പ്ര​ള​യ ദു​രി​താ​ശ്വാ​സ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ര​ണ്ട് വീ​ടു​ക​ൾ, പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കി​യ പ്ര​ള​യാ​ന​ന്ത​ര ദു​രി​ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ്വ​ച്ഛ്​ ഭാ​ര​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മി​ക​വ്, കോ​വി​ഡ് മ​ഹാ​മാ​രി പ്ര​തി​രോ​ധ ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വിെൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​വാ​ർ​ഡ്.

പ​ത്ത് വ​ർ​ഷ​മാ​യി പ്രോ​ഗ്രാം ഓ​ഫി​സ​റാ​യും കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി എ​ൻ.​എ​സ്.​എ​സ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വും അ​റ​ബി വി​ഭാ​ഗ​ത്തി​ൽ റി​സ​ർ​ച് ഗൈ​ഡു​മാ​ണ്.

Tags:    
News Summary - Valavannur Ansar with the award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-08-26 05:22 GMT