ക​ല്ലി​ങ്ങ​ൽപ​റ​മ്പ് എം.​എ​സ്.​എം.എച്ച്.എസ്.എസിലെ

14 ജോ​ഡി ഇ​ര​ട്ട​ക​ൾ

പ​ത്തി​ൽ പകിട്ടായി 14 ജോ​ഡി ഇ​ര​ട്ട​ക​ൾ -അ​നി​ൽ വ​ള​വ​ന്നൂ​ർ

ക​ൽ​പ​ക​ഞ്ചേ​രി: പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​താ​ൻ ക​ല്ലി​ങ്ങ​ൽ പ​റ​മ്പ് എം.​എ​സ്.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് 14 ജോ​ഡി ഇ​ര​ട്ട​ക​ൾ. സ്‌​കൂ​ളി​ന്റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും അ​ധി​കം ഇ​ര​ട്ട​ക​ള്‍ ഒ​രു​മി​ച്ച് പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 14 ഡി​വി​ഷ​നു​ക​ളി​ൽ ആ​യി 18 ആ​ൺ​കു​ട്ടി​ക​ളും 12 പെ​ൺ​കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. ഇ​തി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ വീ​ത​മു​ള്ള ര​ണ്ട് ജോ​ഡി കു​ട്ടി​ക​ളു​മു​ണ്ട്. ഒ​ന്നാം ക്ലാ​സ് മു​ത​ൽ ഒ​ന്നി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ പ​ഠ​നം. തു​ട​ക്ക​ത്തി​ൽ കു​ട്ടി​ക​ളെ ക​ണ്ടു മ​ന​സ്സി​ലാ​ക്കാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് ഏ​റെ പ്ര​യാ​സ​മാ​യി​രു​ന്നു.

പി​ന്നീ​ട് ഓ​രോ അ​ട​യാ​ള​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. സ്കൂ​ളി​ൽ​നി​ന്ന് 606 കു​ട്ടി​ക​ളാ​ണ് ഈ ​വ​ർ​ഷം പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മി​ക​ച്ചു​നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ത്യേ​കം ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

പ​ഠ​ന​സ​മ്മ​ർ​ദ​വും പ്ര​ശ്ന​ങ്ങ​ളും കു​റ​ക്കാ​ൻ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ളും രാ​ത്രി​കാ​ല പ​ഠ​ന ക്യാ​മ്പും സ്കൂ​ളി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്. മാ​ർ​ച്ച് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്കു​ള്ള എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി ഈ ​വ​ർ​ഷം സ്കൂ​ളി​ന് അ​ഭി​മാ​ന​നേ​ട്ടം നേ​ടി​ക്കൊ​ടു​ക്കു​മെ​ന്ന് ഇ​ര​ട്ട സം​ഘ​ങ്ങ​ൾ പ​റ​ഞ്ഞു.

Tags:    
News Summary - 14 pairs of twins in 10 standard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-08-26 05:22 GMT