യുവാവ്​ വാഹനത്തിൽ വെന്തുമരിച്ച സംഭവം: ഞെട്ടൽ മാറാതെ നാട്

കാളികാവ് (മലപ്പുറം): പുല്ലങ്കോട് വെടിവെച്ച പാറയിൽ ഓടിക്കൊണ്ടിരിക്കുന്ന വാനിൽ തീപിടിച്ച് യുവാവ് മരിച്ച സംഭവം നാടിനെ നടുക്കി. സ്രാമ്പിക്കല്ലിലെ കണ്ണിയൻ ശാഫിയാണ് അപകടത്തിൽ മരിച്ചത്. അപകട വാർത്തയറിഞ്ഞയുടൻ പുല്ലങ്കോട്, ഉദരംപൊയിൽ, കാളികാവ് ഭാഗങ്ങളിൽ നിന്ന്​ ആളുകൾ അപകടസ്ഥലത്തേക്ക് ഇരച്ചെത്തി .

അഗ്​നിരക്ഷാസേനയും പൊലീസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നാട്ടിൽ ചെറിയ ബിസിനസ് ചെയ്തിരുന്ന ഷാഫി മൂന്ന് മാസം യു.എ.ഇ യിൽ സന്ദർശനത്തിന് പോയി രണ്ടാഴ്ച മുമ്പാണ് മടങ്ങിയെത്തിയത്.

വ്യാഴാഴ്ചയാണ് ക്വാറൻറീൻ കഴിഞ്ഞ് പുറത്തിറങ്ങിയത്. ജ്യേഷ്ഠ സഹോദരൻ അലിയുടെ മകളുടെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കേ അതി​െൻറ തിരക്കിലായിരുന്നു.

െവ​ള്ളി​യാ​ഴ്​​ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. സ്രാ​മ്പി​ക്ക​ല്ലി​ല്‍നി​ന്ന്​ കാ​ളി​കാ​വി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ്​ വാ​നി​ന് തീ​പി​ടി​ച്ച​ത്. വാ​ഹ​ന​ത്തി​ല്‍ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. തീ ​ആ​ളി​പ്പ​ട​ർ​ന്ന ശേ​ഷ​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​പ​ക​ട​മ​റി​യു​ന്ന​ത്. തു​ട​ര്‍ന്ന് കാ​ളി​കാ​വ് പൊ​ലീ​സി​നെ​യും തി​രു​വാ​ലി ഫ​യ​ര്‍ ആ​ൻ​ഡ്​ ​െറ​സ്‌​ക്യൂ ടീ​മി​നെ​യും വി​വ​ര​മ​റി​യി​ച്ചു. കാ​ളി​കാ​വ് സി.​ഐ പി. ​ജ്യോ​തീ​ന്ദ്ര​കു​മാ​റും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നാ​വാ​ത്ത വി​ധം ക​ത്തി​ക്ക​രി​ഞ്ഞിരുന്നു.

Tags:    
News Summary - Young man burnt to death in vehicle: The shock did not go away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.