ചോർന്നൊലിക്കുന്ന വീടുകൾ കെട്ടിമേയാൻ പൊലീസ് സഹായം
കാളികാവ്: ചോക്കാട് ആദിവാസി മേഖലയിൽ വീണ്ടും കാളികാവ് പൊലീസിെൻറ സഹായം. നാൽപത് സെൻറ് കോളനിയിലും ചിങ്കക്കല്ല് കോളനിയിലുമാണ് സഹായം നൽകിയത്. ചോർന്നൊലിക്കുന്ന കുടിലിൽ കഴിയുന്ന 40 സെൻറ് കോളനിയിലെ വെള്ളെൻറ വീട് മേയുന്നതിനും ചിങ്കക്കല്ല് ആദിവാസി കോളനിയിലെ ബാബുവിെൻറ പുതിയതായി നിർമിക്കുന്ന ഷെഡ് മേയുന്നതിനുമുള്ള പോളിത്തീൻ ഷീറ്റുകളാണ് പൊലീസ് നൽകിയത്.
ചിങ്കക്കല്ല് കോളനിയിൽ തറവാട്ട് വീടിനോട് ചേർന്ന് ചുള്ളിക്കമ്പ് വെച്ചു കെട്ടിയുണ്ടാക്കിയ ബാബുവിെൻറ ഷെഡ് മേയാൻ കഴിയാതെ പ്രയാസത്തിലായിരുന്നു. ഈ പ്രശ്നത്തിനാണ് പൊലീസ് പരിഹാരമുണ്ടാക്കിയത്. കോളനിയിലെ മാധൻ കുട്ടിയും ചാത്തിയും താമസിക്കുന്ന തകർച്ച ഭീഷണിയിലായ വീടും സി.ഐ ഹിദായത്തുല്ലയും സംഘവും സന്ദർശിച്ചു. ചോർച്ച പരിഹരിക്കാൻ സഹായ വാഗ്ദാനവും പൊലീസ് ഇവർക്ക് നൽകി.
നാൽപത് സെൻറ് കോളനിയിലെ വെള്ളെൻറ ഓട് മേഞ്ഞ വീട് ജീർണിച്ച നിലയിലായിട്ട് വർഷങ്ങളായി. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേഞ്ഞാണ് ഒാരോ വർഷവും മഴക്കാലം കഴിച്ചുകൂട്ടാറുളളത്. ഈ വർഷം എന്തു ചെയ്യുമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് പൊലീസ് സഹായവുമായി എത്തിയത്. കാളികാവ് സി.ഐ ഹിദായത്തുല്ല മാമ്പ്ര സഹായം കൈമാറി. വാർഡ് മെംബർ ഷാഹിന ഗഫൂർ, എസ്.ഐ മനോജ്, സി.പി.ഒ. സജീവ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.