അസീസ്
മഞ്ചേരി: മകളുടെ വിവാഹത്തിന് അറബിയിൽ നിന്ന് സ്വർണനാണയങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞ് വയോധികയെ കബളിപ്പിച്ച് അര ലക്ഷം രൂപയും മൂന്ന് പവൻ സ്വർണമാലയും കവർന്ന കേസിൽ അരീക്കോട് സ്വദേശി അറസ്റ്റിൽ. കാപ്പ ചുമത്തപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയ അരീക്കോട് പൂളക്കചാലിൽ വീട്ടിൽ അസീസ് (40) എന്ന അറബി അസീസിനെയാണ് മലപ്പുറം ഡിവൈ.എസ്.പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജില്ല പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് കാപ്പ പ്രതികളെ നിരീക്ഷിച്ചുവരുന്നതിനിടെയാണ് മാലയും പണവും തട്ടിയെടുത്ത സംഭവത്തിൽ വയോധിക മഞ്ചേരി പൊലീസിൽ പരാതി നൽകിയത്. സംസ്ഥാനത്തുടനീളം നിരവധി മോഷണ, ലഹരി കടത്ത്, വഞ്ചന കേസുകളിൽ ഉൾപ്പെട്ട് ഒരു വർഷത്തോളം കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിഞ്ഞ അസീസ് ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു.
മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരി, എസ്.ഐ കൃഷ്ണൻ, പ്രത്യേക അന്വേഷണസംഘാംഗങ്ങളായ ഐ.കെ. ദിനേഷ്, പി. സലീം, ആർ. ഷഹേഷ്, കെ.കെ. ജസീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.