representational image

ഏ​ലം​കു​ള​ത്ത് തെ​രു​വു​നാ​യ് വി​ള​യാ​ട്ടം; നി​ര​വ​ധി പേ​ർ​ക്ക് ക​ടി​യേ​റ്റു

ഏ​ലം​കു​ളം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ് വി​ള​യാ​ട്ടം. കു​ന്ന​ക്കാ​വ്, വ​ട​ക്കേ​ക്ക​ര, മു​തു​കു​ർ​ശ്ശി, എ​ളാ​ട്, പാ​റ​ക്ക​ൽ മു​ക്ക് ഭാ​ഗ​ങ്ങ​ളി​ലാ​യി കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ നാ​യു​ടെ ക​ടി​യേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് വ​രെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 11ല​ധി​കം പേ​ർ​ക്ക് നാ​യു​ടെ ക​ടി​യേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. മി​ക്ക സ്ഥ​ല​ത്തും വീ​ടു​ക​ളി​ൽ ക​യ​റി​യാ​ണ് ആ​ക്ര​മി​ച്ച​ത്.

കു​ന്ന​ക്കാ​വി​ൽ അ​ഞ്ച് വ​യ​സ്സു​കാ​രി​യു​ടെ മു​തു​കി​നാ​ണ് നാ​യു​ടെ ക​ടി​യേ​റ്റ​ത്. കൂ​ടാ​തെ മൂ​ന്ന് വ​യ​സ്സാ​യ കു​ട്ടി​യും പ്രാ​യ​മാ​യ വീ​ട്ട​മ്മ​യും നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി. തെ​രു​വു​നാ​യ് പ​രാ​ക്ര​മം അ​റി​ഞ്ഞ ഉ​ട​ൻ കു​ന്ന​ക്കാ​വ് പ്രദേശത്തെ സ്കൂ​ൾ അ​ധി​കൃ​ത​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​ടി​യേ​റ്റ​വ​ർ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ലും മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ ന​ൽ​കി. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ഫ​സ്റ്റ് ഡോ​സ് ഇ​ൻ​ജ​ക്ഷ​ൻ എ​ടു​ക്കു​ന്ന​ത്. തു​ട​ർ ഇ​ൻ​ജ​ക്ഷ​നു​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ല​ഭ്യ​മാ​ണ്.

Tags:    
News Summary - stray dog attack in elamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.