മഴയിൽ നിറഞ്ഞുനിൽക്കുന്ന കോൾപാടങ്ങൾ
ചങ്ങരംകുളം: ദിവസങ്ങളായി നിലക്കാതെ പെയ്യുന്ന ശക്തമായ മഴയിൽ കോൾ പാടങ്ങൾ നിറയുന്നു. പതിവിലും നേരത്തെ മഴ പെയ്ത മഴയിൽ ജലസംഭരണികളും കോൾപാടങ്ങളും നിറയുന്നത് ഏറെ ഭീതിയോടെയാണ് പ്രദേശവാസികൾ കാണുന്നത്. കൊയ്ത്ത് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ട് മഴ പെയ്യുമ്പോൾ വരണ്ട കൃഷിയിടങ്ങളിൽ വെള്ളം നിറയാൻ ഏറെ മഴ പെയ്യേണ്ടതുണ്ട്.
എന്നാൽ ഈ വർഷം പാടങ്ങളിൽ ചെളിയും തോടുകളിൽ വെള്ളവും കെട്ടിനിൽക്കുന്നതിനാൽ മഴ പെയ്തതോടെ പാടങ്ങൾ പെട്ടെന്ന് നിറഞ്ഞു കവിഞ്ഞു. അടുത്ത ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന കാലാവസ്ഥ പ്രവചനവും ജനങ്ങളെ ഭീതി ഇരട്ടിയാക്കി. കൂടാതെ ശക്തമായി വീശുന്ന കാറ്റും മഴയും പ്രദേശങ്ങളിൽ ഏറെ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.
ഏറെ മരങ്ങൾ കടപുഴകി വീണു. വീടുകളും വൈദുതി ലൈനുകളും തകരുന്നത് പതിവായിട്ടുണ്ട്. പൂർണമായും തകരാറിലായ വൈദ്യുതി വിതരണം കച്ചവടക്കാരേയും സാധാരണ ജനങ്ങളെയും തൊഴിലാളികളേയും ദുരിത ദുരിതത്തിലാക്കി.
സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ വൈദ്യുതി മുടക്കം തൊഴിൽ മേഖലയേയും കച്ചവട മേഖലകളെ പ്രതികൂലമായി ബാധിച്ചു. കർഷകർക്കും വ്യാപക നാശനഷ്ടങ്ങളുണ്ടായി.
വാഴതോട്ടങ്ങളും ഇടവിള കൃഷികളും തെങ്ങുകളും കവുങ്ങുകളും കാറ്റിൽ നശിച്ചിട്ടുണ്ട്. ഇടവിട്ടുള്ള മഴയിൽ തീരദേശങ്ങളിലെയും കോൾപാടങ്ങളിലെ ഓരങ്ങളിലും താമസിക്കുന്നവർ ഏറെ ഭീതിയിലാണ്. പാടങ്ങളിൽ അടിക്കടി ഉയരുന്ന ജലനിരപ്പും നിലക്കാത്ത ചെയ്യുന്ന മഴയും ഏറെ ഭീതിയോടെയാണ് ജനങ്ങൾ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.