കരിപ്പൂരിൽ 50 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം എയർ കസ്റ്റംസ്​ ഇന്‍റലിജൻസ്​ പിടികൂടി. മലപ്പുറം ​ചെറുകര എരവിമംഗലം കുറ്റിക്കോടൻ മുഹമ്മദ്​ അലിയിൽ (55) നിന്നാണ്​ 1057 ഗ്രാം സ്വർണമിശ്രിതം​ പിടിച്ചത്​. ഇയാൾ ജിദ്ദയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ്​ കരിപ്പൂരിലെത്തിയത്​. സ്വർണമിശ്രിതം ശരീരത്തി​ലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. മിശ്രിതത്തിൽനിന്ന്​ 957 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.