കോട്ടക്കൽ പൂരത്തിന് 28ന്​ തുടക്കം

കോട്ടക്കൽ: ഏഴ്​ രാപ്പകലുകൾ കലയുടെ കനക കാഴ്ചകളൊരുക്കി കോട്ടക്കൽ പൂരത്തിന് തിങ്കളാഴ്ച തുടക്കമാകും. കോട്ടക്കൽ ആര്യവൈദ്യശാലക്ക് കീഴിലെ വിശ്വംഭര ക്ഷേത്രത്തിലെ ഉത്സവമാണ് കോട്ടക്കൽ പൂരമെന്നറിയപ്പെടുന്നത്. മാർച്ച് 28 മുതൽ ഏപ്രിൽ മൂന്നുവരെ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ഉത്സവ ചടങ്ങുകളും പരിപാടികളും. എഴുന്നള്ളിപ്പ്, ചാക്യാർകൂത്ത്, ഓട്ടന്തുള്ളൽ, പാഠകം എന്നിവയാണ് ദിവസവുമുള്ള പരിപാടികൾ. ഗുരുവായൂർ മുരളിയും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരം, കോട്ടക്കൽ രഞ്ജിത്ത് വാരിയരുടെ സംഗീത കച്ചേരി, വിഎസ്. ഗോകുലിന്റെ വയലിൻ കച്ചേരി, കലാമണ്ഡലം അരുണ ആർ. മാരാരുടെ മോഹിനിയാട്ടം, പനമണ്ണ ശശി, പാറമേശ്വര മാരാർ, കോട്ടക്കൽ രവി മാരാർ, പോരൂർ ഉണ്ണികൃഷ്‌ണൻ എന്നിവരുടെ തായമ്പക, പി.എസ്.വി നാട്യസംഘം അവതരിപ്പിക്കുന്ന കഥകളി എന്നിവയുണ്ടാകും. നാലുമുതൽ എട്ടുവരെ കാലമെഴുത്ത് പാട്ട്, അക്ഷരശ്ലോക സദസ്സ്, ഓട്ടന്തുള്ളൽ, അയ്യപ്പൻപാട്ട്, ഭഗവതി പാട്ട്, ആത്മീയ പ്രഭാഷണം, കൈകൊട്ടിക്കളി തുടങ്ങിയ പരിപാടികൾ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.