തിരൂർ നഗരസഭ വികസന സെമിനാർ 14ന്

തിരൂർ: നഗരസഭയുടെ 14ാം പഞ്ചവത്സര പദ്ധതി രൂപവത്​കരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ചൊവ്വാഴ്ച വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടക്കും. രാവിലെ 10ന് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. എല്ലാ വർക്കിങ് ഗ്രൂപ് അംഗങ്ങളും ഇംപ്ലിമെന്റിങ് ഓഫിസർമാരും വാർഡ് സഭ പ്രതിനിധികളും കുടുംബശ്രീ, അംഗൻവാടി, ആശ പ്രവർത്തകരും സ്ഥാപനമേധാവികളും സെമിനാറിൽ പങ്കെടുക്കണമെന്ന് നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.