ഇന്‍റർ ക്ലബ്​ അത്​ലറ്റിക്​ മീറ്റ്​: പഴയ മീറ്റ്​ റെക്കോഡ്​ മറികടന്നത്​ 14 പേർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ഇന്റർ ക്ലബ് അത്​ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനത്തിൽ പഴയ മീറ്റ്​ റെക്കോഡ്​ മറികടന്നത്​ 14 താരങ്ങൾ. ഒമ്പത്​ ഇനങ്ങളിലാണ്​ പുതിയ മീറ്റ്​ റെക്കോഡ്​ പിറന്നത്​. എന്നാൽ, ഈ ഒമ്പത്​ ഇനങ്ങളിൽ നാലെണ്ണത്തിൽ ഒന്നിൽ കൂടുതൽപേർ പഴയ റെക്കോഡിന്​ മുകളിലുള്ള പ്രകടനം കാഴ്ചവെച്ചു. വനിത വിഭാഗം 100 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരം കേരള പൊലീസ് അത്‌ലറ്റിക് ടീമിലെ ആൻ റോസ് മേരി, പോൾ വാൾട്ടിൽ തിരുവനന്തപുരം കേരള പൊലീസ് അത്‌ലറ്റിക് ടീമിലെ രേഷ്മ രവീന്ദ്രൻ, ഹാമർ ത്രോയിൽ എറണാകുളം കോതമംഗലം എം.എ സ്പോർട്​സ്​ അക്കാദമിയിലെ കെസിയ മറിയം ബെന്നി, ആൺകുട്ടികളുടെ അണ്ടർ 16 വിഭാഗം 300 മീറ്ററിൽ പാലക്കാട് ചിറ്റൂർ യങ്​സ്​റ്റേഴ്സ് ക്ലബിലെ എം. വിശാൽ, പാലക്കാട് മാത്തൂർ സി.എഫ്.ഡി ഹയർ സെക്കൻഡറി സ്കൂളിലെ കെ. അഭിജിത്ത്, അണ്ടർ 18 ഒരു കിലോമീറ്റർ റേസ് വാക്കിങ്ങിൽ എറണാകുളം കോതമംഗലം എം.എ സ്പോർട്​സ്​ അക്കാദമിയിലെ ബിലിൻ ജോർജ് ആന്റോ, പുരുഷവിഭാഗം 400 മീറ്ററിൽ കോട്ടയം അൽഫോൻസ അക്കാദമിയിലെ രാഹുൽ ബേബി, അഭിജിത്​ സൈമൺ,110 മീറ്റർ ഹർഡിൽസിൽ തവനൂർ എമർജ് ട്രെയിനിങ്​ ക്ലബിലെ എൻ.വി. സഹദ്, ഐഡിയൽ കടകശ്ശേരിയിലെ എം.എൻ. നിസാമുദ്ദീൻ, ഹൈജംപിൽ തിരുവനന്തപുരം കേരള പൊലീസ് അത്‌ലറ്റിക് ടീമിലെ മനു ഫ്രാൻസിസ്, തിരുവനന്തപുരം സായിയിലെ ടി. ആരോമൽ, ഐഡിയൽ കടകശ്ശേരിയിലെ എം. സന്തോഷ്, അണ്ടർ 20 വനിത വിഭാഗം ഹാമർ ത്രോയിൽ എറണാകുളം കോതമംഗലം എം.എ സ്പോർട്​സ്​ അക്കാദമിയിലെ ബ്ലെസി ദേവസ്യ എന്നിവരാണ് പഴയ മീറ്റ്​ റെക്കോഡിനെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.