പുഴങ്കാവ് തടയണ നിർമാണം മേയ് 10നകം പൂർത്തിയാക്കും മഞ്ചേരി: കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ സർക്കാർ പ്രഖ്യാപിച്ച . ഇതിനായി കൂടുതൽ തൊഴിലാളികളെ എത്തിച്ച് പ്രവൃത്തികൾ വേഗത്തിലാക്കാൻ നടപടികൾ ആരംഭിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി 12.80 കോടി രൂപ ചെലവഴിച്ചാണ് കടലുണ്ടി പുഴക്ക് കുറുകെ പയ്യനാട് പുഴങ്കാവ് കടവിൽ തടയണ നിർമിക്കുന്നത്. മാർച്ച് അവസാനത്തോടെ ഷട്ടർ സ്ഥാപിക്കുന്ന പ്രവൃത്തി ഒഴികെയുള്ളവ പൂർത്തിയാക്കും. നാല് ഷട്ടറുകളാണ് സ്ഥാപിക്കുക. ഇതിൽ മൂന്ന് ഷട്ടറുകൾ നിർമിക്കുകയും ഒന്നിന്‍റെ നിർമാണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇവ മേയ് ആദ്യവാരം പുഴങ്കാവിൽ എത്തിക്കും. കേരള ഇറിഗേഷൻ ഇൻഫ്രാ കോർപറേഷനാണ് നിർമാണ ചുമതല. പുഴക്ക് കുറുകെ 70 മീറ്റർ നീളത്തിലാണ് തടയണ നിർമാണം. അഞ്ച് മീറ്റർ ഉയരത്തിൽ വെള്ളം കെട്ടി നിർത്താനാകും. മുകളിലൂടെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല. കാൽനടയാത്രക്കായി രണ്ടര മീറ്റർ വീതിയിൽ വഴിയുണ്ടാകും. തടയണ നിർമാണം പൂർത്തിയാകുന്നതോടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. ഹെക്ടർ കണക്കിന് കൃഷിയിടങ്ങളിലേക്കും വെള്ളം എത്തിക്കാനാകും. കോവിഡ് വ്യാപന സാഹചര്യത്തിൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും കനത്ത മഴയിൽ പുഴയിൽ വെള്ളം ഉയരുകയും ചെയ്ത സാഹചര്യത്തിൽ മാസങ്ങളോളം പ്രവൃത്തി നിലച്ചിരുന്നു. 2020 ജനുവരിയിലാണ് നിർമാണ പ്രവൃത്തി ആരംഭിച്ചത്. me puzhankav thadayana : നിർമാണം പുരോഗമിക്കുന്ന പയ്യനാട് പുഴങ്കാവ് തടയണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.