മതസാഹോദര്യത്തിന്റെ സംഗമഭൂമിയായി മസ്​ജിദ്​ ഉദ്​ഘാടന വേദി

മതസാഹോദര്യത്തിന്റെ സംഗമ ഭൂമിയായി മസ്​ജിദ്​ ഉദ്​ഘാടന വേദി കീഴുപറമ്പ്: മതമൈത്രിയുടെ ഉദാത്ത സന്ദേശം കൈമാറി സാഹോദര്യത്തിന്‍റെ സംഗമ വേദിയായി മസ്​ജിദ്​ ഉദ്​ഘാടന ചടങ്ങ്​. നവീകരണം പൂർത്തിയാക്കിയ തൃക്കളയൂർ ഖാദിമുൽ ഇസ്‌ലാം സംഘത്തിന് കീഴിലുള്ള മസ്ജിദുൽ ബുഷ്റയാണ്​ നാടിന് സമർപ്പിച്ചത്​. ചൊവ്വാഴ്ച വൈകീട്ട് അസർ നമസ്കാരത്തിന് നേതൃത്വം നൽകി ജമാഅത്തെ ഇസ്‌ലാമി അസി. അമീർ പി. മുജീബ് റഹ്മാൻ പള്ളി പൊതുജനങ്ങൾക്കായി തുറന്ന് നൽകി. പി. മുജീബ് റഹ്മാൻ, വർക്കല ശിവഗിരി സന്യാസി സ്വാമി ജ്ഞാന തീർഥ, മലപ്പുറം സെന്റ് തോമസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ എന്നിവർ ചേർന്ന്​ പള്ളിയിൽ വൃക്ഷത്തൈ നട്ട്​ ഉദ്ഘാടനം നടത്തി. തുടർന്ന് തൃക്കളയൂർ ദയാ സെന്ററിൽ ചേർന്ന പൊതുയോഗത്തിൽ മതസാഹോദര്യത്തിലൂന്നിയ ഇത്തരം ഉദ്ഘാടന പരിപാടികൾ ഏറെ മാതൃകാപരമാണെന്ന്​ പരിപാടി ഉദ്ഘാടനം ചെയ്ത പി. മുജീബ് റഹ്മാൻ പറഞ്ഞു. ഖാദിമുൽ ഇസ്‌ലാം സംഘം പ്രസിഡന്റ് വി. ശരീഫ് അധ്യക്ഷത വഹിച്ചു. സ്വാമി ജ്ഞാന തീർഥ, ഫാ. സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അബ്​ദുറഷീദ്, പി.കെ. മുഹമ്മദ് അസ്‌ലം, കൊളക്കാടൻ അബ്ദുൽ വഹാബ്, പി.കെ. കരീം മാസ്റ്റർ, പി. മുഹമ്മദ് ലബീബ്, മുഹമ്മദ് ത്വയ്യിബ് സുല്ലമി, എം.എ. അബ്ദുസ്സലാം മാസ്റ്റർ, കെ. അബ്ദുൽ ഖാദർ മൗലവി, മുഹമ്മദ് അബ്ദുറഹ്മാൻ മാസ്റ്റർ, വി. ഷഹീദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന പരിപാടികൾക്ക് ശേഷം ജാതിഭേദമന്യേ ആയിരത്തോളം പേർക്ക് നോമ്പുതുറയും ഒരുക്കി. ഫോട്ടോ: മസ്ജിദുൽ ബുഷ്റ പള്ളിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗം പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ നെയിം:ME ARKD MASJIDUL BUSHRA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.