ഭരണഘടനയെ അട്ടിമറിച്ച് അംബേദ്കറെ സ്വീകരിക്കുന്നത് ആർ.എസ്​.എസ്​ കുതന്ത്രം -കെ.കെ. ബാബുരാജ്

തൃശൂർ: പിന്നാക്ക ദലിത് ജനവിഭാഗങ്ങളെയും മുസ്​ലിം സമൂഹത്തെയും ഉന്മൂലനം ചെയ്യാൻ പദ്ധതിയൊരുക്കുന്ന ഹിന്ദുത്വ ശക്തികൾ ഭരണഘടനയെ അട്ടിമറിച്ച് അംബേദ്കറെ സ്വീകരിക്കുന്നത് അധികാരത്തിന്​ വേണ്ടിയുള്ള കുതന്ത്രമാണെന്നും പിന്നാക്ക ജനത ഇത് തിരിച്ചറിയണമെന്നും എഴുത്തുകാരനും ചിന്തകനുമായ കെ.കെ. ബാബുരാജ്. ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി 'ഇന്ത്യൻ ഭരണഘടന, ചരിത്രം, വൈവിധ്യം, അവകാശങ്ങൾ' വിഷയത്തിൽ വെൽഫെയർ പാർട്ടി തൃശൂർ ചങ്ങമ്പുഴ ഹാളിൽ സംഘടിപ്പിച്ച ചർച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. പി.കെ. സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് എം.കെ. അസ്​ലം അധ്യക്ഷത വഹിച്ചു. അഡ്വ. പ്രദീപ്കുമാർ, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി സി.എ. ഉഷാകുമാരി, സെക്രട്ടറിമാരായ അഡ്വ. കെ.എസ്‌. നിസാർ, നവാസ് എടവിലങ്ങ്, ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡന്‍റ്​ പി.ബി. ആഖിൽ എന്നിവർ സംസാരിച്ചു. tcr welfare വെൽഫെയർ പാർട്ടി ചർച്ച സംഗമം കെ.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.