തേഞ്ഞിപ്പലം: രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കിയ നടപടി പിൻവലിക്കുക, അധ്യാപകർ മൂല്യനിർണയ ക്യാമ്പ് ബഹിഷ്‌കരിച്ചതിനാൽ തടഞ്ഞുവെക്കപ്പെട്ട നാലാം സെമസ്റ്റർ പരീക്ഷ ഫലം ഉടൻ പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പരീക്ഷ കൺട്രോളർ ഓഫിസിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഷ്‌റഫ് കെ.കെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.എച്ച് ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അജ്മൽ തോട്ടോളി, സെക്രട്ടറിയേറ്റ് അംഗം ഷാറൂൻ അഹമ്മദ്, വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് ശാക്കിർ പുത്തൂർ, ജില്ല നേതാക്കളായ അഫ്‌ലാഹ് തിരൂർ, മിദ്ലാജ് മമ്പാട് തുടങ്ങിയവർ സംസാരിച്ചു, കാലിക്കറ്റ് സർവകലാശാല യൂനിറ്റ് പ്രസിഡന്റ് സദക്കത്തുല്ല സമാപനയോഗം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.