തിരുമാന്ധാംകുന്നിൽ ഇന്ന്​ ശിവനും ഭഗവതിക്കും ആറാട്ട്

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിൽ വ്യാഴാഴ്ച ഭഗതിക്കും ശിവനും ഒരുമിച്ച് ആറാട്ട് നടക്കും. സവിശേഷ ചടങ്ങിന് സാക്ഷികളാവാൻ നിരവധി ഭക്തരെത്തും. രാവിലെ പന്തീരടിപൂജക്ക് ശേഷം ശിവന്‍റെയും ഭഗവതിയുടെയും തിടമ്പ് വെവ്വേറെ ആനപ്പുറത്ത് ആറാട്ടിനായി എഴുന്നള്ളിക്കും. മേളം കഴിഞ്ഞ് ഭഗവതിയുടെ തിടമ്പ് മാതൃശാലയിലേക്ക് എഴുന്നള്ളിക്കും. ശിവന്‍റെ തിടമ്പ് ക്ഷേത്രാങ്കണത്തിൽ 21 പ്രദക്ഷിണ ശേഷം കൊടിയിറക്കി ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. 25 കലശമാടി ഉച്ചപൂജയും ഒപ്പം നവകവും ഭഗവതിയുടെ ഉച്ചപൂജയും നടക്കും. തുടർന്ന് ശിവനും ഭഗവതിക്കും ശ്രീഭൂതബലിയും നടക്കും. ഉൽസവ ഭാഗമായി ഭഗവതിക്ക് 11 ദിവസങ്ങളിലായി 21 ആറാട്ടും ദേവന് എട്ടാം പൂരനാളിൽ ഒരു ആറാട്ടും എന്നതാണ് ചടങ്ങ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.