ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തിലെ മാങ്ങോട്ട് അമ്പലത്താഴത്ത് രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി 16 ലക്ഷത്തിന്റെ കുടിവെള്ള പദ്ധതി. ഒരുമനയൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ 40ലേറെ കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാകുന്നത്. 2019-20, 20-21 സാമ്പത്തിക വര്‍ഷത്തിലുള്‍പെടുത്തി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽനിന്ന് 10 ലക്ഷവും ജില്ല പഞ്ചായത്തിൽനിന്ന് അഞ്ചും ഒരു മനയൂർ പഞ്ചായത്തിൽനിന്ന് ഒരു ലക്ഷവുമായി മൊത്തം16 ലക്ഷം ചെലവിട്ട് രണ്ട് ഘട്ടങ്ങളിലായാണ് കുടിവെള്ള പദ്ധതിയുടെ പണി പൂര്‍ത്തീകരിച്ചത്. 5000 ലിറ്റര്‍ വെള്ളം സംഭരണ ശേഷിയുള്ള രണ്ട് ടാങ്കാണ് പദ്ധതിക്ക് തയാറാക്കിയിട്ടുള്ളത്. കിണറ്റില്‍നിന്നുള്ള വെള്ളം ശുചീകരിച്ചു ടാങ്കില്‍ എത്തിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിലവിലുള്ള കിണറിന് സമീപം പി.വി.സി ടാങ്ക് സൂക്ഷിക്കുന്നതിനും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുമായി പ്ലാറ്റ്‌ഫോം ഒരുക്കിയിരുന്നു. രണ്ടാംഘട്ടത്തിലാണ് മോട്ടോര്‍, അനുബന്ധ ഉപകരണങ്ങള്‍, പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍, ഫില്‍റ്ററേഷന്‍ എന്നിവയും ഉള്‍പ്പെടുത്തിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ മുസ്താഖ് അലി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മാങ്ങോട്ട് അമ്പലത്താഴത്ത് പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.സി. ഷാഹിബാന്‍ അധ്യക്ഷ വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.