കനാലിൽ മത്സ്യങ്ങൾ ചത്തുപൊന്തി

ചാവക്കാട്: കനോലി കനാലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തി. ഒരുമനയൂർ ലോക്കിന് സമീപത്തെ കനാലിലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തിയത്. കരിമീൻ, ചെമ്പല്ലി, ചെമ്മീൻ, പ്രായി, കണമ്പ് എന്നീ മത്സ്യങ്ങളാണ് ചത്തുപൊന്തിയിട്ടുള്ളത്. കഠിനമായ ചൂടും മാലിന്യങ്ങൾ വന്നടിയുന്നതുമാണ് ഇതിന് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഒരുമനയൂർ ലോക്ക് അടച്ചതോടെ കനാലിലെ ഒഴുക്ക് തടസ്സപ്പെടുകയും മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും ചെയ്തിരുന്നു. മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി ലോക്ക് തുറന്ന് മലിനജലം ഒഴുക്കി വിട്ടു. കനാലിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.