ഗുരുവായൂരിൽ ബജറ്റ് ചർച്ചയിൽനിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി

ഗുരുവായൂര്‍: നഗരസഭയുടെ ബജറ്റ് ചര്‍ച്ചയിൽനിന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. ജനങ്ങളെ വഞ്ചിച്ച ബജറ്റാണെന്ന് ആരോപിച്ചാണ് ചർച്ച പൂർത്തിയാവും മുമ്പ് ഇറങ്ങിപ്പോയത്. മറുപടി കേള്‍ക്കാനുള്ള ധൈര്യമില്ലാത്തതിനാൽ പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് ചെയര്‍മാന്‍ എം. കൃഷ്ണദാസ് ആരോപിച്ചു. പദ്ധതികളില്‍ വ്യക്തതയില്ലാത്തതും പ്രത്യേക തുക ചൂണ്ടിക്കാണിക്കാത്തതുമായ ബജറ്റ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾക്ക് സമാനമാണെന്ന് യു.ഡി.എഫ് ആരോപിച്ചു. പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാനത്തുതന്നെ ഒന്നാം നിരയിലുള്ള നഗരസഭയെ രാഷ്ട്രീയ തിമിരം ബാധിച്ചാണ് എതിർക്കുന്നതെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി. ഭരണപക്ഷത്തെ സ്വതന്ത്ര അംഗം പ്രഫ. പി.കെ. ശാന്തകുമാരിയും ബജറ്റിനെ വിമര്‍ശിച്ചു. ബജറ്റ് തയാറാക്കിയതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. നഗരസഭയുടെ പദ്ധതികളിൽ കേന്ദ്ര സർക്കാറിന്റെ പങ്കിനെ പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച്​ ബി.ജെ.പിയിലെ രണ്ടംഗങ്ങള്‍ ചർച്ചയിൽനിന്ന് വിട്ടുനിന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.