തെരുവ് നായ്​ക്കൾ ബൈക്കിന്​ മുന്നിൽ ചാടി; പാൽ വിതരണക്കാരന്​ പരിക്ക്​

തെരുവുനായ്​ക്കൾ ബൈക്കിന്​ മുന്നിൽ ചാടി; പാൽ വിതരണക്കാരന്​ പരിക്ക്​ ചെറുതുരുത്തി: തെരുവുനായ്​ക്കൾ മുന്നിൽ ചാടിയതിനെത്തുടർന്ന്​ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ്​ പാൽ വിതരണക്കാരനായ യുവാവിന് പരിക്കേറ്റു. മേച്ചേരിക്കുന്ന് സ്വദേശിക്കാണ്​ കാലിനും മുഖത്തും പരിക്കേറ്റത്​. ചെറുതുരുത്തി പൈങ്കുളം റോഡ് ഒന്നാം മൈൽസ് ഭാരതപ്പുഴ കനാൽ റോഡിന് സമീപം ശനിയാഴ്ച രാവിലെ ആറിനാണ്​ സംഭവം. വീഴ്ചയുടെ ആഘാതത്തിൽ 40 ലിറ്റർ പാൽ അടങ്ങിയ കുപ്പികൾ പൊട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.