ആകാശഗോളങ്ങളെ അടുത്ത്​ കണ്ട്​ വിദ്യാർഥികൾ

ആകാശഗോളങ്ങളെ അടുത്തുകണ്ട്​ വിദ്യാർഥികൾ മഞ്ചേരി: ടെലിസ്ക്കോപ്പിലൂടെ ചന്ദ്രനിലെ കുഴികളും മറ്റും അടുത്തുകണ്ടത് മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. ഓറിയോൺ അടക്കം നക്ഷത്രക്കൂട്ടങ്ങളെയും സിറിയസ്, തിരുവാതിര, റീഗൽ തുടങ്ങയ പ്രധാന നക്ഷത്രങ്ങളെയും മാനത്ത് നോക്കി തിരിച്ചറിയാനും കുട്ടികൾക്ക് സാധിച്ചു. സ്കൂൾ സ്പെയ്സ് ക്ലബ്​ നേതൃത്വത്തിൽ നടത്തിയ പരിപാടി പ്രധാനാധ്യാപകൻ ഹംസ പറേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മലപ്പുറം അമച്വർ ആസ്ട്രോണമേഴ്സ് സൊസൈറ്റി പ്രവർത്തകനും സ്കൂളിലെ ശാസ്ത്രാധ്യാപകനുമായ ഇല്യാസ് പെരിമ്പലം ആകാശ നിരീക്ഷണത്തിന് മുന്നോടിയായുള്ള ജ്യോതിശാസ്ത്ര ക്ലാസ് നയിച്ചു. ടെലിസ്ക്കോപ്പിലൂടെയുള്ള ചാന്ദ്രനിരീക്ഷണത്തിന് അധ്യാപകരായ അബ്ദുന്നാസിർ വി, വാരിസ് പെരിമ്പലം എന്നിവർ നേതൃത്വം നൽകി. സ്പെയ്സ് ക്ലബ് കൺവീനർ എം. ഷീബ, അധ്യാപകരായ എസ്. അഞ്ജു, റംലത്ത് കോടിതൊടിക എന്നിവർ സംസാരിച്ചു. ഇരുനൂരിൽ പരം വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. me boys telescop : മഞ്ചേരി ബോയ്സ് സ്കൂളിലെ വിദ്യാർഥികൾ ടെലിസ്കോപ്പിലൂടെ ചന്ദ്രനെ നോക്കികാണുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.