മഞ്ചേരി: ഹികമിയ്യ ദഅ്വ കോളജിലെ പ്രധാന മുദരിസും സമസ്ത ഏറനാട് താലൂക്ക് വൈസ് പ്രസിഡൻറുമായിരുന്ന കുട്ടശ്ശേരി അബ്ദുല്ല ഫൈസിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് . സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ചേലക്കര ഉമർ സഖാഫി അധ്യക്ഷത വഹിച്ചു. സീതിക്കോയ തങ്ങൾ, സൂഫി അൽ ഖാസിമി, ഹംസ സഖാഫി, ഹംസ ബാഖവി, അസൈനാർ സഖാഫി കുട്ടശ്ശേരി, അഷ്‌റഫ് സഖാഫി കാരാപറമ്പ്, അബ്ദുല്ല സഖാഫി ചെരക്കാപറമ്പ് തുടങ്ങിയവർ സംസാരിച്ചു. ഹൈദ്രൂസ് മുത്തുക്കോയ തങ്ങൾ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.