ഹൈദരലി തങ്ങളെ അനുസ്മരിച്ചു

പൂക്കോട്ടൂര്‍: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ പൂക്കോട്ടൂര്‍ പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. എന്‍. മുഹമ്മദ്, അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, കെ. മുഹമ്മദ് ഇസ്മയില്‍, സി.ടി. നൗഷാദ്, അക്ബര്‍ തങ്ങള്‍, കെ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കെ.പി. ഉണ്ണിതു ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. കൊണ്ടോട്ടി: കൊട്ടുക്കര പി.പി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഹൈദരലി ശിഹാബ്​ തങ്ങൾ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മാനേജര്‍ എം. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.