സ്കൂൾ കെട്ടിടോദ്ഘാടനവും തണ്ണീർക്കുടം പദ്ധതി ഉദ്ഘാടനവും കീഴുപറമ്പ്: കീഴുപറമ്പ് ഗവ. ഹൈസ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെയും എസ്.പി.സി നടപ്പാക്കുന്ന പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതിയുടെയും ഉദ്ഘാടനം നടന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടം നിർവഹിച്ചു. മലപ്പുറം ജില്ല പഞ്ചായത്ത് 2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആർ.എം.എസ്.എ യുടെ 24 ലക്ഷം ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. മലപ്പുറത്തിന്‍റെ വിദ്യാഭ്യാസ നിലവാരം ലോക നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് ജില്ല പഞ്ചായത്ത് ലക്ഷ്യമാക്കുന്നത് എന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടം പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ അധ്യക്ഷത വഹിച്ചു. കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. സഫിയ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്‍റ് എം.ഇ. ഫസൽ, വാർഡ് അംഗം എം.എം. മുഹമ്മദ്, സ്കൂൾ പ്രധാനാധ്യാപിക ഇൻചാർജ് എം.പി. ദീപ്തി, പി.ടി.എ വൈസ് പ്രസിഡന്‍റ് എ.വി. സുധീർ, ഫസൽ കരുവാടൻ, വി.എച്ച്.എസ്.സി പ്രധാനാധ്യാപിക ഡോ. ജയ, ഹെഡ്മിസ്ട്രസ് എം. ശ്രീകല, എ.വി. സുധീർ, ഫസൽ കരുവാടൻ, സ്റ്റാഫ് സെക്രട്ടറി എൻ.കെ. രശ്മി എന്നിവർ സംസാരിച്ചു. ഫോട്ടോ: കീഴുപറമ്പിൽ നിർമാണം പൂർത്തിയാക്കിയ സ്കൂൾ കെട്ടിടം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ നെയിം:ME ARKD SCHOOL NEWS
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.